നേമം: തെളിനീരൊഴുകും കിള്ളിയാര്‍ പദ്ധതി ഫലം കാണാതായതോടെ മാലിന്യക്കൂമ്പാരത്താല്‍ ശ്വാസം മുട്ടുകയാണ് കിള്ളിയാര്‍. നഗരസഭയുടെ നെടുങ്കാട് വാര്‍ഡ് പരിധിയില്‍ വരുന്ന ബണ്ട് റോഡിന് സമീപത്തുകൂടി ഒഴുകുന്ന കിള്ളിയാര്‍ ഇന്ന് തീര്‍ത്തും മലീമസമാണ്. 12 ഓളം വരുന്ന ആക്രിക്കടകളില്നിന്നുള്ള മാലിന്യം വഹിച്ച് ഒഴുകുകയാണിപ്പോള്‍. ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
കിള്ളിയാര്‍ ഒഴുകുന്ന ഭാഗത്തുനിന്ന് (അതായത് ബണ്ട് റോഡില്‍നിന്ന്) കഷ്ടിച്ച് 400 മീറ്ററാണ് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള ദൂരം. ആക്രി വേസ്റ്റുകള്‍ ദിനംപ്രതി കിലോക്കണക്കിനാണ് ആറ്റിലേക്ക് തള്ളുന്നത്. തിരുവല്ലം ഭാഗത്തേക്കാണ് ഇവ ഒഴുകിയെത്തുന്നത്. കിള്ളിയാറ്റില് മത്സ്യവും കുറഞ്ഞു. കണ്ണാടി വേസ്റ്റുകള്‍ കലങ്ങിവരുന്ന ജലമാണ് ഇവിടെ ഇപ്പോള്‍ കാണാനാകുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
തെളിനീരൊഴുകും കിള്ളിയാര്‍ പദ്ധതി പകുതിയില്‍ നിലച്ചതോടെ ആറിന് ശനിദശ ആരംഭിച്ചു. ആറിന്റെ ഇരുവശവും മുളകള്‍ വെച്ചുപിടിപ്പിച്ച് ഹരിതാഭ പകരുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ റവന്യൂ വകുപ്പോ മാലിന്യ നിക്ഷേപത്തിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡോ തിരുവനന്തപുരം നഗരസഭയോ നടപടി സ്വീകരിക്കുന്നില്ലെന്ന് നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത് പറഞ്ഞു. ഒരുവര്‍ഷമായി നിയമപോരാട്ടത്തിലാണ്. അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. മാസങ്ങള്‍ക്കുമുമ്പ് ജില്ല കലക്ടര്‍ക്ക് കിള്ളിയാര്‍ സംരക്ഷണം സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.