നേമം: കുണ്ടമണ്‍ഭാഗം ഭദ്രകാളി ക്ഷേത്രത്തില്‍ മോഷണം; ചൊവ്വാഴ്ച രാത്രി നടന്ന കവര്‍ച്ചയില്‍ ആറുപവെൻറ സ്വർണാഭരണവും പണവും നഷ്ടപ്പെട്ടു. ക്ഷേത്ര ശ്രീകോവില്‍ കുത്തിത്തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മൂന്നു പവന് വരുന്ന രണ്ടു സ്വര്‍ണമാലകള്‍ മോഷ്ടിച്ചു. ക്ഷേത്ര ഓഫിസിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണപ്പൊട്ട്, താലി എന്നിവയും കവര്‍ന്നു.
ഓഫിസിെൻറ വാതില്‍ കുത്തിത്തുറന്ന മോഷ്ടാവ് ക്ഷേത്രത്തിലെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്ക്കും കൊണ്ടുപോയി. ഓഫിസില്‍ ശമ്പളം നൽകാൻ സൂക്ഷിച്ച 25,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ഒമ്പത് കാണിക്ക വഞ്ചികളിലുണ്ടായിരുന്ന പണവും കവര്‍ന്നു. കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണം കൈക്കലാക്കിയ ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവയില്‍ 50,000ത്തിലേറെ രൂപയുണ്ടായിരുന്നതായാണ് ക്ഷേത്ര സമിതിയുടെ കണക്ക്.
നെടുമങ്ങാട് ഡിവൈ.എസ്.പി ജെ. ഉമേഷ്കുമാര്‍, വിളപ്പില്‍ശാല സി.ഐ സജിമോന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സ്ഥലത്ത് തെളിവെടുപ്പു നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വിളപ്പിൽശാല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.