നേമം: പ്രാവച്ചമ്പലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച് മൊബൈൽ ഫോണും പണവും കവർന്ന രണ്ടംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. പള്ളിച്ചൽ മരുതറത്തല ആയില്യംകാവ് റോഡ് ചാനൽക്കരവീട്ടിൽ അർഷാദി (24) നെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലർച്ച മൂന്ന് മണിക്കായിരുന്നു സംഭവം. ലോറി ഡ്രൈവർ മേനംകുളം സ്വദേശി ജോണിനെ പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചാണ് മൊബൈൽ ഫോണും 6700 രൂപയും കവർന്നത്. ഫോർട്ട് അസിസ്റ്റന്റ് കമീഷണർ ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, സുബ്രമണ്യൻ പോറ്റി, വിജയൻ എ.എസ്.ഐ മാരായ പത്മകുമാർ, ശ്രീകുമാർ, സി.പി.ഒ മാരായ ഗിരി, സജു, ലതീഷ്, റെജിമോൻ എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായ അർഷാദ് നിരവധി കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയെ പിടികൂടാൻ െപാലീസ് അന്വേഷണം ഊർജിതമാക്കിയതായി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.