നേമം: വിളപ്പിൽ പഞ്ചായത്തിലെ കടുമ്പുപാറയിൽ സഞ്ചാരികളെ വരവേറ്റ് കാറ്റിൽ തലയാട്ടി നിൽക്കുന്ന നൂറുകണക്കിന് ജമന്തി പൂക്കൾ. നിരവധി പേരാണ് ദിവസവും പൂക്കളുടെ ഭംഗി ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി പൂന്തോട്ടത്തിൽ എത്തുന്നത്. നമ്മുടെ ഓണം നമ്മുടെ പൂവ് എന്ന ആശയത്തിൽ ഐ.ബി. സതീഷ് എം.എൽ.എ നടപ്പിലാക്കുന്ന 50 ഏക്കറിലെ പൂകൃഷിയുടെ ഭാഗമായാണ് ജമന്തി കൃഷി ആരംഭിച്ചത്.
കടുമ്പുപാറയുടെ താഴ്വരയിലാണ് പുഷ്പ കൃഷി. ഇവിടെ വരുന്ന വിനോദസഞ്ചാരികൾക്ക് പുതിയ ഒരു അനുഭവമാണ് പൂന്തോട്ടം. കൃഷിഭൂമി ഒരുക്കിയത് പഞ്ചായത്തിന്റെ സഹായത്തോടെ തൊഴിലുറപ്പ് തൊഴിലാളികളാണ്. നേമം ബ്ലോക്ക് പഞ്ചായത്ത് ജമന്തി തൈകൾ വിതരണം ചെയ്തു.
ചെടികളുടെ ആരോഗ്യ സംരക്ഷണവും പരിപാലനവും പൂർണമായും വിളപ്പിൽ കൃഷിഭവന്റെ നേതൃത്വത്തിലാണ്. കൃഷി ഓഫിസർ ജയദാസ്, അസിസ്റ്റന്റുമാരായ അനീഷ് കുമാർ, വിശ്വനാഥൻ, സുരജ എന്നിവർ കൃഷിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.