നേമം: അനാശാസ്യം ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ. ഒന്നാംപ്രതി ആറ്റുകാൽ പുത്തൻകോട്ട ദേവിനഗർ വലിയവിളാകം മേലതിൽ വീട്ടിൽ നവീൻ സുരേഷ് (28), കാട്ടാക്കട അരുവിപ്പാറ തെക്കേവിള പുത്തൻവീട്ടിൽ സുജിത്ത് (27), നെടുമങ്ങാട് കരുപ്പൂര് വലിയവിള പുത്തൻവീട്ടിൽ ഷീബ (37) എന്നിവരാണ് റിമാൻഡിലായത്.
കിള്ളിപ്പാലം പി.ആർ.എസ് ആശുപത്രിക്ക് സമീപം സി.ഐ.ടി.യു റോഡിനടുത്തുള്ള അപ്പാർട്മെൻറിൽ ഏപ്രിൽ നാലിന് രാവിലെയാണ് പാപ്പനംകോട് ആഴാമ്പൽ കൃഷ്ണനഗർ രഞ്ജിനി ഭവനിൽ ശ്രീകുമാരൻ നായരുടെ മകൻ വൈശാഖിനെ (34) മരിച്ച നിലയിൽ കണ്ടെത്തുന്നത്. അപ്പാർട്മെൻറിെൻറ മാനേജരാണ് വൈശാഖ്. ബാൽക്കണിക്ക് സമീപം കുത്തേറ്റനിലയിലായിരുന്നു മൃതദേഹം.
ഫ്ലാറ്റിലുള്ളവർ അറിയിച്ചാണ് കരമന പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചത്. വൈശാഖിെൻറ ശരീരത്തിലും രഹസ്യഭാഗങ്ങളിലുമായി സ്ക്രൂൈഡ്രവർ ഉപയോഗിച്ചുള്ള 70ഓളം കുത്തുകൾ ഉണ്ടായിരുന്നു.
അപ്പാർട്മെൻറ് കേന്ദ്രീകരിച്ച് പെൺവാണിഭസംഘം കഴിഞ്ഞ ഒരുമാസമായി സജീവമായിരുന്നു. ഇത് വൈശാഖ് ചോദ്യം ചെയ്തതും തുടർന്നുള്ള വാക്കേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. കാലടി തളിയൽ ഭാഗത്തുനിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആകെ ആറുപേർ കൊലപാതകത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. കരമന സി.ഐ പ്രശാന്ത് കുമാർ, എസ്.ഐ പ്രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.