നേമം: കിള്ളിപ്പാലത്തെ അപ്പാർട്ട്മെൻറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പൊലീസ് പിടിയിലായി. മലയിൻകീഴ് അന്തിയൂർക്കോണം മേപൂക്കട മേലെ പുത്തൻവീട്ടിൽ സജീവ് (24) ആണ് പിടിയിലായത്. ഇയാൾ സംഭവത്തിലെ നാലാംപ്രതിയാണ്. ആദ്യ മൂന്ന് പ്രതികൾ നേരത്തെ പിടിയിലായിരുന്നു.
വലിയശാല മൈലാടികടവ് പാലത്തിന് സമീപം തുണ്ടിൽ വീട്ടിൽ ശ്രീകുമാരൻ നായരുടെ മകൻ വൈശാഖ് (34) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇയാൾ പിടിയിലായിരിക്കുന്നത്. അപ്പാർട്ട്മെൻറ് മാനേജറായ വൈശാഖ് അവിടെ നടന്നുവന്ന പെൺവാണിഭം ചോദ്യം ചെയ്തതിലുള്ള വിരോധമായിരുന്നു ആക്രമണത്തിൽ കലാശിച്ചത്. അറസ്റ്റിലായ സജീവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.