നേമം: ഉള്ളിക്കട കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിൽ പ്രതി റിമാൻഡിൽ. പാപ്പനംകോട് എസ്റ്റേറ്റിന് സമീപം വാടകക്ക് താമസിക്കുന്ന അനൂപ് (19) ആണ് റിമാൻഡിലായത്. മൂന്ന് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട് സ്വദേശി കൈമനം ഭാഗത്ത് നടത്തിവരുന്ന ഉള്ളി മൊത്ത വ്യാപാര കേന്ദ്രത്തിലായിരുന്നു മോഷണം. ഇവിടെനിന്ന് 5000 ത്തോളം രൂപയാണ് നഷ്ടമായത്.
ദിവസങ്ങൾക്കു മുമ്പ് ഇതേ പ്രതി ഇതേ കടയിൽ മോഷണം നടത്തി 4000 രൂപ കവർന്നിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടിയത്.
കരമന സി.ഐ സുജിത്ത്, എസ്.ഐമാരായ സന്തു, വിൽഫ്രഡ് ജോൺ, സി.പി.ഒമാരായ ഷിബു, ഹരീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.