നേമം: ഭാര്യയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്‍റെ പരാതിയിൽ ഭാര്യക്കുമെതിരെ മലയിൻകീഴ് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മുൻ വിവാഹത്തിലുള്ള മകളെ ഭർത്താവ് പീഡിപ്പിക്കാൻ ശരമിച്ചുവെന്ന പരാതിയിൽ അയാൾക്കെതിരെ പോക്സോ കേസും തന്നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഭർത്താവിന്‍റെ പരാതിയിൽ ഭാര്യയ്ക്കെതിരേ വധശ്രമ കേസുമാണ് രജിസ്റ്റർ ചെയ്തത്.
2021 ജൂലൈ മാസത്തിൽ വിവാഹിതരായ ദമ്പതികളാണ് പരസ്പരം പരാതിയുമായി പൊലീസിനെ സമീപിച്ചത്. അമ്പതുകാരനായ ഭർത്താവ് തമിഴ്നാട് സ്വദേശിയും 44കാരിയായ ഭാര്യ തൃശ്ശൂർ സ്വദേശിനിയുമാണ്. ഇവർ കുറച്ചുനാളായി മലയിൻകീഴ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിലാണ് താമസം.
മകളെ പീഡനത്തിന് ഇരയാക്കി എന്നാണ് ഭാര്യ ഭർത്താവിനെതിരേ നൽകിയ പരാതി. പിന്നാലെ, ഭാര്യ തന്നെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന് കാട്ടി ഭർത്താവും സ്റ്റേഷനിൽ പരാതി നൽകി. അതേസമയം ഭർത്താവ് സ്വയം മുറിവേൽപ്പിച്ചതാണെന്നും താൻ ആക്രമിച്ചിട്ടില്ലെന്നുമാണ് ഭാര്യ സ്റ്റേഷനിൽ നൽകിയിരിക്കുന്ന മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.