പ്രാവച്ചമ്പലത്തെ വെട്ടുകേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക്​ കടന്നതായി സൂചന

നേ​മം: പ്രാ​വ​ച്ച​മ്പ​ലം ജ​ങ്​​ഷ​നി​ല്‍ ര​ണ്ടാ​ഴ്ച മു​മ്പു​ണ്ടാ​യ വെ​ട്ടു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക്​ ക​ട​ന്ന​താ​യി സൂ​ച​ന. നേ​മം പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ജി​ത്ത്, ശ​ര​ത് എ​ന്നി​വ​ര്‍ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​വ​ര്‍ ജ​ങ്​​ഷ​നി​ല്‍ പാ​ർ​ട്​​ണ​ര്‍ഷി​പ് ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ലോ​ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.എ​ത്തി​യ എ​ഴം​ഗ​സം​ഘ​മാ​ണ് യു​വാ​ക്ക​ളെ ജ​ങ്​​ഷ​നി​ല്‍വെ​ച്ച്​ വെ​ട്ടി​യ​ത്.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ങ്ക​ല്‍ ക​ല്ലു​വി​ള സ്വ​ദേ​ശി ജി​നേ​ഷ് മോ​ഹ​ന്‍ (24) പി​ടി​യി​ലാ​യി​രു​ന്നു.

ഇ​നി ആ​റു​പേ​രാ​ണ് പി​ടി​യി​ലാ​കാ​നു​ള്ള​ത്. ഇ​വ​രെ​ല്ലാം നെ​യ്യാ​റ്റി​ന്‍ക​ര​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന​വ​രാ​ണ്.സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​യി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക്​ മു​ങ്ങി​യ​താ​യി സൂ​ച​ന ല​ഭി​ച്ച​ത്. ഇ​വ​രെ വ​ല​യി​ലാ​ക്കാ​നാ​യി ഷാ​ഡോ സം​ഘം ഉ​ള്‍പ്പെ​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍ന്നി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.