നേമം: പ്രതികൂല സാഹചര്യങ്ങൾ സേവനമനുഷ്ടിക്കുന്നതിനിടെ മനോനില കൈവിട്ട സൈനികര്‍ക്ക് ആത്മധൈര്യം പകര്‍ന്ന റിട്ട. സൈനികൻ നേമത്തിന് അഭിമാനം. പൊന്നുമംഗലം ടി.സി 50/728 സുരഭി ഭവനില്‍ കെ. ശ്രീകണ്ഠന് നായരാണ് (60) സൈനിക സേവനത്തിലുള്ളപ്പോഴും അല്ലോത്തപ്പോഴും 5,000ത്തിലേറെ പേർക്ക് ആത്മധൈര്യം പകര്‍ന്ന് ആത്മഹത്യയില്‍നിന്ന് രക്ഷിച്ചത്. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്ന സൈനികര്‍ക്ക് കൗണ്‍സിലിങ് നല്കുന്നതിൽ ഇദ്ദേഹം സദാ ശ്രദ്ധാലുവായിരുന്നു.
സ്കൂള്‍-കോളജ് വിദ്യാർഥികള്‍ക്ക് കൗണ്‍സലിങ് നല്കി മികച്ച ജീവിതമാർഗം കാണിച്ചുകൊടുത്തതിനും ആര്‍മിയില്‍ മികച്ച രീതിയില്‍ സേവനം അനുഷ്ഠിച്ചതിനും ഡയറക്ടറേറ്റ് ജനറലിന്റെ ഉന്നത അവാര്‍ഡായ കമാന്‍ഡേഷന്‍ കാര്‍ഡ് അഥവാ മുദ്ര ജനറല്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഗവര്‍ണേഴ്സ് ഗോള്‍ഡ് മെഡലും ശ്രീകണ്ഠന് നായര്‍ക്ക് ലഭിച്ചു. മികച്ച കൗണ്‍സിലിങ്ങിന് സനാതന ധര്‍മ്മ പരിപാലന സംഘം പൊന്നാട ചാര്‍ത്തി ആദരിച്ചു. വിശ്രമജീവിതത്തിനിടയിലും വിദ്യാർഥികള്‍ക്കും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്കും ഇദ്ദേഹം കൗണ്‍സിലിങ് നല്കുന്നു.
സർവിസ് കാലയളവില്‍ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര, ബംഗളൂരു, ആസാം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ശിപായിയായി 19ാം വയസ്സിലാണ് ആര്‍മിയില്‍ സേവനം ആരംഭിച്ചത്. 41 വര്‍ഷത്തെ സേവനത്തിനുശേഷമാണ് ജൂണ്‍ ഒന്നിന് വിരമിച്ചത്. സുരഭി എസ്. നായര്‍ ആണ് ഭാര്യ. ആതിര, അപര്‍ണ എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.