നേമം: സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിലുള്ള ആദ്യ ജില്ല നൈപുണ്യ വികസനകേന്ദ്രം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി സൗരഭ് ജെയിൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ സംസാരിച്ചു.
ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് മേഖലയിലെ കോഴ്സുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായി ചേർന്ന് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് നടത്തുന്ന കോഴ്സുകളുമായി ബന്ധപ്പെട്ട ധാരണപത്രം മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒ രാജേഷ് ഝായ്ക് കെ.എ.എസ്.ഇ മാനേജിങ് ഡയറക്ടർ വീണ എൻ. മാധവന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.