തെരുവുനായ് ശല്യം: വിളവൂർക്കൽ പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്നു

നേമം: വിളവൂര്‍ക്കലില്‍ നായ്ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്നു. നായ് ശല്യം വർധിച്ചത് സംബന്ധിച്ച 'മാധ്യമം' വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.

കഴിഞ്ഞദിവസം പഞ്ചായത്തിലെ രണ്ടുപേര്‍ക്ക് നായുടെ കടിയേറ്റിരുന്നു. കടിച്ചത് പേപ്പട്ടിയാണോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഈ നായെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കടിയേറ്റവര്‍ ചികിത്സ തേടിയിട്ടുണ്ട്. മേഖലയിൽ 25 ഓളം തെരുവുനായ്ക്കള്‍ക്ക് ഇതിനകം കടിയേറ്റത് പഞ്ചായത്ത് ഗൗരവത്തോടെയാണ് കാണുന്നത്.

സര്‍ക്കാര്‍ ഉത്തരവ് വരുന്ന മുറയ്ക്ക് പഞ്ചായത്ത് അടിയന്തരമായി നായ്ക്കൾക്കായി ഷെല്‍ട്ടറുകള്‍ പണിയും. സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലങ്ങളിലാണ് ഇത് ഒരുക്കുക. നായ്ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വാര്‍ഡ് മെംബര്‍ ഷിബു ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങാന്‍ തീരുമാനമെടുത്തതിനു പിന്നാലെയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ ഇടപെടൽ.  

Tags:    
News Summary - Street dog nuisance-Vilavoorkal Panchayat held an emergency meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.