റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ൾ

കഞ്ചാവ് കേസിലെ പ്രതികൾ റിമാൻഡിൽ

നേമം: കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നംഗസംഘം റിമാൻഡിൽ. പാലോട് എ.എസ്.എം മൻസിലിൽ മുഹമ്മദ് (22), പാരിപ്പള്ളി പുത്തൻകുളം നന്ദു ഭവനിൽ നന്ദു (28), വെള്ളറട കലുങ്ക്നട ശാന്തറ തലയ്ക്കൽ പുത്തൻവീട്ടിൽ ബിബിൻ (26) എന്നിവരാണ് റിമാൻഡിലായത്.

പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നേമം ജനമൈത്രി സ്റ്റേഷന് സമീപത്ത് പൊലീസ് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ നിന്ന് അഞ്ച് കിലോ വരുന്ന കഞ്ചാവ് കണ്ടെത്തിയത്. നന്ദു കൊല്ലത്ത് കഞ്ചാവ് കേസിലും കൊലക്കേസിലും പ്രതിയാണ്. മുഹമ്മദ് പാലോട് അടിപിടിക്കേസിൽ പ്രതിയാണ്.

ഫോർട്ട് എ.സി ഷാജിയുടെ നേതൃത്വത്തിൽ നേമം സി.ഐ രഗീഷ് കുമാർ, എസ്.ഐമാരായ മധുമോഹൻ, പ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതികളെ തുടർന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Tags:    
News Summary - The accused in the cannabis case are on remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.