നേമം: യുവാവിന്റെ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മലയിൻകീഴ് അണപ്പാട് ജനാർദനത്തിൽ ശരത്ചന്ദ്രകുമാറിന്റെ (47) മൃതദേഹം കൊരട്ടി ചാലക്കുടി പുഴയുടെ തീരത്താണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്.
കോൺട്രാക്ടറായ ശരത്തിനെ ഇക്കഴിഞ്ഞ 28ാം തീയതി മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കൾ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ വഴുതക്കാട് ഭാഗത്ത് സ്കൂട്ടറിൽ യുവാവ് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല.
യുവാവിന്റെ ആധാർ കാർഡ് ലഭ്യമായതാണ് മൃതദേഹം തിരിച്ചറിയാൻ സഹായകമായത്. കൊരട്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
പുഴയുടെ തീരത്ത് മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.