നേമം: സുഹൃത്തിനുവേണ്ടി കോട്ടയത്തുനിന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവിന് കിട്ടിയത് തല്ലും മാനസിക സംഘർഷവും! റസൽപുരം സ്വദേശി ധനുഷ് (19), തേമ്പാമുട്ടം സ്വദേശി വിജിത്ത് (24) എന്നിവർ തമ്മിലാണ് നടുറോഡിൽ കൈയാങ്കളി ഉണ്ടായത്.
ധനുഷിന്റെ കാമുകിയായിരുന്നു ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി. സോഷ്യൽ മീഡിയ വഴിയാണ് ധനുഷ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. എന്നാൽ വിജിത്തിന്റെ ഫോണിലൂടെയായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചിരുന്നത്.
ഞായറാഴ്ച രാവിലെ കോട്ടയത്തുനിന്ന് പെൺകുട്ടിയെ വിജിത്ത് ബൈക്കിൽ കയറ്റിക്കൊണ്ടുവന്നു. തുടർന്ന് മുടവൂർപാറയിൽ എത്തിച്ച് ധനുഷിന് കൈമാറാനായിരുന്നു പദ്ധതി. എന്നാൽ പെൺകുട്ടിയുമായി ബൈക്കിൽ നരുവാമൂട് സ്റ്റേഷൻ പരിധിയിൽ എത്തിയപ്പോൾ ധനുഷ് കാലുമാറുകയായിരുന്നു.
‘ഇനി തനിക്ക് വേണ്ടെന്നും പെൺകുട്ടിയെ എടുത്തോളൂ’ എന്നും ധനുഷ് വിജിത്തിനോട് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്നാണ് ഇരുവരും നടുറോഡിൽ ഏറ്റുമുട്ടിയത്. പെൺകുട്ടി സുരക്ഷിത കേന്ദ്രത്തിലുണ്ട്. ലഭ്യമായ വിവരങ്ങൾ വെച്ച് നരുവാമൂട് പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.