നേമം: റോഡരികിൽ പാർക്ക് ചെയ്ത കാറിന്റെ ഗ്ലാസ് അടിച്ച് തകർത്ത് ലാപ്ടോപ് കവർന്ന സംഭവത്തിൽ മോഷ്ടാവ് തമിഴ്നാട് സ്വദേശിയാണെന്ന് കരമന പൊലീസ് വ്യക്തമാക്കി. ഇയാളെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ. വെങ്ങാനൂർ അഴകുളം സ്വദേശി ജോസ് പ്രകാശിന്റെ ഉടമസ്ഥതയിലുള്ള മാരുതി സിഫ്റ്റ് കാറിന്റെ പിറകുവശത്തെ ഡോറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച.
മേയ് രണ്ടിന് രാവിലെ 10.30ന് കിള്ളിപ്പാലം ആക്സിസ് ബാങ്കിന് സമീപത്തായിരുന്നു സംഭവം. ലാപ്ടോപിന്റെ കവർ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ പിടികൂടുന്നതിന് ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു വരികയാണ്.
പ്രാഥമിക അന്വേഷണത്തിൽ പ്രതിയുടെ മുഖം വ്യക്തമല്ലെങ്കിലും ലാപ്ടോപ് അടങ്ങിയ കവറുമായി ഇയാൾ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.