നേമം: മൂക്കുന്നിമലയിലെ എയർഫോഴ്സിന്റെ റഡാർ സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയയാൾ റിമാൻഡിൽ. രാജസ്ഥാൻ സ്വദേശി കരംചന്ദ് എന്ന മഹേന്ദർ (45) ആണ് റിമാൻഡിലായത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് താമസമാക്കിയ മഹേന്ദർ മൂക്കുന്നിമലയിലെ റഡാർ സ്റ്റേഷനുള്ളിൽ കയറിയത്.
ഇയാളെ എയർഫോഴ്സ് ഉദ്യോഗസ്ഥർ പിടികൂടി നേമം സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പേരും സ്ഥലവും വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇയാൾക്ക് ചെറിയ രീതിയിൽ മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് സംശയിക്കുന്നു.
അതേസമയം റഡാർ സ്റ്റേഷനുള്ളിലേക്ക് ഇയാൾ കയറാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. നേമം എസ്.ഐ മധുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ പൂർത്തീകരിച്ച ശേഷം മഹേന്ദറിനെ കോടതിയിൽ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.