നേമം: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ മലയിന്‍കീഴ് െപാലീസ് അറസ്റ്റുചെയ്തു. വിളവൂര്‍ക്കല്‍ പെരുകാവ് തൈവിള ശിവവിലാസം വീട്ടില്‍ ഉണ്ണിക്കൃഷ്ണന് നായര്‍ (49) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഒരുമണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. മങ്കാട്ടുകടവ് സ്വദേശിയും ഡ്രൈവറുമായ സജി എന്നുവിളിക്കുന്ന രാജേഷ് (44) ആണ് കത്തികൊണ്ടുള്ള കുത്തില്‍ കഴുത്തിന് സാരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
മദ്യപിക്കുന്നതിനായി ഉണ്ണിക്കൃഷ്ണന് നായര്‍ രാജേഷിനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ രാജേഷ് പണം നല്‍കിയില്ല. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് പ്രകോപിതനായ ഉണ്ണിക്കൃഷ്ണന് നായര്‍ സുഹൃത്തിനെ കുത്തിയത്. രാജേഷിനെ ആക്രമിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന് നായരുടെ ഇടതുകൈവിരലുകള്‍ക്ക് പരിക്കേറ്റു. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.