സു​ജാം

ഓട്ടോയിൽ നിന്ന് പണം കവർന്നയാൾ പിടിയിൽ

നേ​മം: ബേ​ക്ക​റി​യു​ടെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​യു​ടെ ഡാ​ഷ്ബോ​ർ​ഡി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്ന​യാ​ളെ ക​ര​മ​ന പൊ​ലീ​സ് പി​ടി​കൂ​ടി. അ​രു​മാ​നൂ​ർ ക​ണ്ട​ല സ്വ​ദേ​ശി സു​ജാം (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ന് ​ക​ര​മ​ന​യി​ലെ ഒ​രു ബേ​ക്ക​റി​യു​ടെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വി​ള​വൂ​ർ​ക്ക​ൽ സ്വ​ദേ​ശി വി​നോ​ദി​ന്റെ ഓ​ട്ടോ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10,000 രൂ​പ​യാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്.

ബേ​ക്ക​റി​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന വി​നോ​ദ് ഡാ​ഷ്ബോ​ർ​ഡി​ൽ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ ഉ​ട​നെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സു​ജാം പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - The man who stole money from the auto was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.