നേമം: നഗരത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ തല്ല് പരമ്പരയുമായി ബന്ധപ്പെട്ട് മൂന്നുപേരെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം, മെഡിക്കൽ കോളജ് ഭാഗങ്ങളിൽ താമസിക്കുന്ന ശ്രീജിത്ത്, നിഖിൽ, അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്. രാജാജി നഗർ സ്വദേശി വിഘ്നേഷിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
തമ്പാനൂരിലെ ബാറിൽനിന്ന് പുറത്തിറങ്ങിയ വിഘ്നേഷ് ഉൾപ്പെട്ട സംഘത്തെ വാക്കുതർക്കത്തെതുടർന്ന് മറ്റൊരു സംഘം ആക്രമിക്കുകയായിരുന്നു. ഈ ആക്രമണം ഉപ്പിടാമൂട് പാലം, ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ തുടർന്നു. വിഘ്നേഷിന്റെ നേതൃത്വത്തിലുള്ള ഒരു സംഘവും ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവുമാണ് പരസ്പരം ഏറ്റുമുട്ടിയത്.
ഇവരുടെ സുഹൃത്തുക്കളും ആക്രമണത്തിൽ പങ്കുചേർന്നു. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും സംഘങ്ങൾ ഏറ്റുമുട്ടിയെങ്കിലും സുരക്ഷ ജീവനക്കാർക്ക് പോലും ഇവരെ തടയാൻ സാധിച്ചില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്.
അറസ്റ്റിലായ മൂന്നുപേരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അതേസമയം പേട്ട സ്വദേശികളായ എതിർസംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെൻറ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.