നേമം: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സ്ത്രീയെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്കൊപ്പം കാമുകനെയും പൊലീസ് പിടികൂടി. ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28), കോട്ടൂര്‍ ആതിര ഭവനില്‍ വിഷ്ണു (34) എന്നിവരാണ് അറസ്റ്റിലായത്. എട്ടും മൂന്നും വയസുള്ള കുട്ടികളെ അരശുമ്മൂട് ജങ്ഷനില്‍ നിന്നു സ്കൂൾ ബസില്‍ കയറ്റിവിട്ടശേഷം ശ്രീജ കാമുകനൊപ്പം പോകുകയായിരുന്നു. ഫെബ്രുവരി 14നാണ് സംഭവം. മൂന്നു വയസുള്ള കുട്ടി സ്കൂൾ ബസിൽ തിരികെയെത്തിയപ്പോൾ കൂട്ടിക്കൊണ്ടുപോകാന്‍ ആരും വന്നില്ല. ബസ് ജീവനക്കാരാണ് കുഞ്ഞിനെ വീട്ടിലെത്തിച്ചത്.
പിന്നീട് നടന്ന അന്വേഷണത്തിലാണ് ശ്രീജ കാമുകനൊപ്പം സ്ഥലംവിട്ടതായി അറിയാന്‍ കഴിഞ്ഞത്. കന്യാകുമാരിയില്‍ ഇവര്‍ രണ്ടുപേരും എത്തിയതായി പൊലീസിന് സൂചന ലഭിച്ചതോടെ ആ വഴിക്കായി അന്വേഷണം. കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചതിന് ശ്രീജയെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വിഷ്ണുവിനെയും കസ്റ്റഡിയിലെടുത്തു. ജുവനൈല്‍ ആക്ട് പ്രകാരമാണ് അറസ്റ്റ്. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.