representative image

യുവാവി​െൻറ സത്യസന്ധ; ഒരുലക്ഷം രൂപയും 30 പവൻ സ്വർണാഭരണങ്ങളും തിരികെ ലഭിച്ചു


നേമം: നഷ്​ടപ്പെട്ട ഒരുലക്ഷം രൂപയും 30 പവൻ സ്വർണാഭരണങ്ങളും യുവാവി​െൻറ സത്യസന്ധമൂലം തിരികെ ലഭിച്ചു. തൃക്കണ്ണാപുരം സ്വദേശിനി അഞ്ജുവി​െൻറ വിവാഹാവശ്യത്തിനുള്ള സ്വർണവും പണവുമാണ് മാതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ നഷ്​ടമായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തിരുമലക്കും കുന്നപ്പുഴക്കും മധ്യേയാണ് പണം നഷ്​ടപ്പെട്ടതെന്ന് മാതാവും മകളും പൂജപ്പുര സ്​റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിനിടെ പരാതി നൽകാൻ സ്​റ്റേഷനിലെത്തിയ മാതാവിന് പണം നഷ്​ടപ്പെട്ടതോർത്ത് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി. വഴിവക്കിൽ പണമടങ്ങിയ പെട്ടി കിടക്കുന്നത് കണ്ടെത്തിയ പുത്തൻകടയിലെ ഒരു ടയർ വർക്​ഷോപ്പിൽ ജോലി ചെയ്യുന്ന ആനന്ദ് എന്ന യുവാവാണ് പണം തിരികെ ലഭിക്കാൻ കാരണമായത്. യുവാവ് പണവും സ്വർണവും അടങ്ങിയ പെട്ടി പൂജപ്പുര സ്​റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. ആനന്ദി​െൻറ സത്യസന്ധതയെ പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. പൂജപ്പുര സി.ഐ ആർ. റോജി​െൻറ സാന്നിധ്യത്തിൽ യുവാവ് സ്വർണവും പണവും സ്​റ്റേഷനിൽ​െവച്ച് ഉടമസ്ഥർക്ക് കൈമാറി.


Tags:    
News Summary - The young man's honesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.