നേമം: കൊല്ലംകോണം തൈക്കാവ് മുസ്‌ലിം ജമാഅത്ത് പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. പടവന്‍കോട് മുസ്‌ലിം പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതിന് റിമാന്‍ഡിലുള്ള മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് (35), വെള്ളറട വെള്ളാര്‍ സ്വദേശി വിഷ്ണു (29), കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി ഉഷ (43) എന്നിവരാണ് പ്രതികൾ.
കൊല്ലംകോണം പള്ളിയിലെ മോഷണം നടന്നത് നവംബര്‍ മൂന്നിനു ശേഷമാണ്. എന്നാല്‍, 15നാണ് പള്ളി അധികൃതര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് വിളപ്പില്‍ശാല സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് റിമാന്‍ഡിലുള്ള പ്രതികളാണ് ഇതിലും ഉള്‍പ്പെട്ടതെന്ന് വ്യക്തമായത്. പ്രതികള്‍ ഒക്ടോബറില്‍ നെടുമങ്ങാട് ഗവ. ആശുപത്രിക്കു സമീപത്തെ അമ്പലത്തിലെ വഞ്ചിയും പത്താംകല്ല് മുസ്‌ലിംപള്ളിയുടെ വഞ്ചിയും കുത്തിത്തുറന്ന് പണം കവർന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.