മലയിൻകീഴ് ക്ഷേത്രത്തിൽ മോഷണം; സ്വർണമാലയും പണവും നഷ്ടപ്പെട്ടു


നേമം: മലയിൻകീഴ് ക്ഷേത്രത്തിലുണ്ടായ മോഷണത്തിൽ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാലയും 2000 രൂപയും നഷ്ടമായി. കഴിഞ്ഞദിവസം അണപ്പാട് കുന്നുംപാറ കഴുമം ആദിപരാശക്തി ക്ഷേത്രത്തിലായിരുന്നു മോഷണം. ശ്രീകോവിലിൻറെ പൂട്ടുപൊളിച്ച് വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാലയും സമീപത്തെ കാണിക്കവഞ്ചി തകർത്ത് പണവുമാണ് കവർന്നത്. ഇന്നലെ ക്ഷേത്രം തുറക്കാൻ എത്തിയ കീഴ്ശാന്തിയാണ് മോഷണ വിവരം അറിയുന്നത്. ഓഫീസ് റൂം തുറന്നതായി കണ്ടെത്തിയെങ്കിലും ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Tags:    
News Summary - Theft in temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.