നേമം: മലയിൻകീഴിൽ രണ്ട് ക്ഷേത്രങ്ങളിലുണ്ടായ മോഷണങ്ങളിൽ നാല് കാണിക്കവഞ്ചികൾ കവർന്നു. സ്വർണപ്പൊട്ടുകളും മൂക്കുത്തിയും നഷ്ടമായി. ആൽത്തറ വാറുവിളാകം ശിവ നാഗേശ്വര ക്ഷേത്രത്തിെൻറ പ്രവേശനകവാടം കുത്തിത്തുറന്ന് മോഷ്ടാക്കൾ മൂന്ന് കാണിക്കവഞ്ചികളിലായി സൂക്ഷിച്ചിരുന്ന 20,000ഓളം രൂപ അപഹരിച്ചു.
ക്ഷേത്ര പൂജാരിയുടെ മുറി കുത്തിത്തുറന്ന് ഒരു ഗ്രാം വരുന്ന സ്വർണ പ്പൊട്ടുകളും മൂക്കുത്തിയും മോഷ്ടിച്ചു. അതേസമയം ശ്രീകോവിൽ തുറക്കാനുള്ള ശ്രമം നടത്തിയിട്ടില്ല. വെള്ളിയാഴ്ച അർധരാത്രിക്കും ശനിയാഴ്ച പുലർച്ചെ അഞ്ചിനും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. ഒരാഴ്ച മുമ്പാണ് ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചത്.
അതേസമയം കഴിഞ്ഞദിവസം അപരിചിതരായ മൂന്നുപേർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു. തമിഴ്നാട് തെങ്കാശി സ്വദേശികളെന്നാണ് ഇവർ ക്ഷേത്ര ജീവനക്കാരോട് പറഞ്ഞത്. ഇവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാക്കളെന്ന് കരുതുന്ന ചിലരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ക്ഷേത്രം കുത്തിത്തുറക്കാൻ ഉപയോഗിച്ചു എന്ന് കരുതുന്ന ആയുധങ്ങൾ ക്ഷേത്ര പരിസരത്തുനിന്ന് കണ്ടെത്തി.
ക്ഷേത്രത്തിന് ഏതാനും മീറ്ററുകൾ അകലെയുള്ള ആൽത്തറ ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടാക്കൾ എടുത്തുകൊണ്ടു പോയിട്ടുണ്ട്. സംഭവമറിഞ്ഞ് മലയിൻകീഴ് എസ്.ഐ ആർ. രാജേഷിെൻറ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.