മക്കളെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും അറസ്റ്റിൽ

നേമം: സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുപോയ കാമുകിയും കാമുകനും അറസ്റ്റിൽ. വിളവൂർക്കൽ കണ്ണശ്ശ മിഷൻ സ്കൂളിന് സമീപം കൗസ്തുഭം വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന 31കാരിയും വിളവൂർക്കൽ ഈഴക്കോട് മഞ്ജു ഭവനിൽ മനോജുമാണ് (36) അറസ്റ്റിലായത്.

ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലാ‍യ രണ്ടുപേരും അവരവരുടെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. ലക്ഷ്മിക്ക് പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളും മനോജിന് പ്രായപൂർത്തിയാകാത്ത ഒരു കുഞ്ഞുമുണ്ട്. ലക്ഷ്മിയുടെ ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലയിൻകീഴ് ഭാഗത്തു നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലയിൻകീഴ് സി.ഐ എ.വി. സൈജു, എസ്.ഐ ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Woman and boyfriend arrested for abandoning children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.