നേമം: ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു സ്ത്രീയെ രണ്ടംഗസംഘം ആക്രമിച്ച് സ്വർണമാല കവർന്നു. ബുധനാഴ്ച രാവിലെ 7.45ന് വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ കുണ്ടാമൂഴി പാലത്തിന് സമീപമായിരുന്നു സംഭവം. വിളപ്പിൽശാല ദേവിനഗർ സ്വദേശി ശ്രീകുമാരിയുടെ (60) മൂന്നുപവൻ സ്വർണമാലയാണ് അപഹരിച്ചത്.
പിടിവലിക്കിടെ ഒരു പവൻ ഇവർക്ക് തിരികെലഭിക്കുകയായിരുന്നു. പാലത്തിന് സമീപത്തുകൂടി നടന്നുപോകുന്ന സമയം ഹെൽമറ്റ് ധാരികളായി ബൈക്കിലെത്തിയ രണ്ടംഗസംഘം മാല പിടിച്ചുപറിക്കുകയായിരുന്നു. മോഷ്ടാക്കളുമായി ഉണ്ടായ പിടിവലിക്കിടെ റോഡിലേക്ക് വീണ ശ്രീകുമാരിക്ക് നിസ്സാര പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വഴുതക്കാടുള്ള ഡെന്റൽ ക്ലിനിക്കിലെ ജീവനക്കാരിയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.