അനുമോദിച്ചു

കണിയാപുരം: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംനേടിയ നാജിയ നവാസിനെ ഫ്രറ്റേണിറ്റി മൂവ്മെന്റ്​ . മഹാരാഷ്ട്ര വനവാസി സമൂഹം ഉപയോഗിക്കുന്ന വാർലി പെയിന്റിംഗിനാണ് നാജിയയെ ഇന്ത്യ ബുക്ക് ഓഫ് റെ​േക്കാഡ് തെരഞ്ഞെടുത്തത്. അഞ്ച് ഇഞ്ച് വീതിയിലും നീളത്തിലുമുള്ള വിരലി പെയിന്റിംഗാണ് നടത്തിയത്. നിലവിൽ വാർലി പെയിന്റിംഗിൽ പത്തിഞ്ച് വീതിയും നീളവുമുള്ള റെക്കോഡാണ് നാജിയ തകർത്തത്. ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലാത്ത നാജിയ ഓൺലൈനിലൂടെ കണ്ടറിഞ്ഞാണ് ചിത്രങ്ങൾ വരച്ചുതുടങ്ങിയത്. ഫ്രറ്റേണിറ്റി മൂവ്മെന്റ്​ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി മുഫീദ ജലീൽ, സുമീറ യൂസഫ്, ഫൗസിയ, ഫൈസൽ, അംജദ് റഹ്മാൻ എന്നിവർ ചേർന്ന് സ്നേഹോപഹാരം കൈമാറി. കണിയാപുരം അലുമ്മൂട്ടിൽ നജ്നാസ് മൻസിലിൽ നവാസി‍ൻെറയും നജ്മ നവാസി‍ൻെറയും മകളാണ് നാജിയ. Caption: Fraternity നാജിയക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റി‍ൻെറ സ്ഹോപഹാരം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.