ചുമതലയേറ്റു

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ സുതാര്യമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമുള്ള ജില്ല ഓംബുഡ്‌സ്മാനായി എല്‍. സാം ഫ്രാങ്ക്‌ളിന്‍ . സിവില്‍ സ്​റ്റേഷ​ൻെറ നാലാം നിലയിലാണ് ഓംബുഡ്‌സ്മാ​ൻെറ ഓഫിസ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ ഓഫിസില്‍ നേരിട്ടോ തപാല്‍ വഴിയോ അയക്കാം. ഫോണ്‍: 0471 2731770. ഇ-ശ്രം: ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി തിരുവനന്തപുരം: ഇ-ശ്രം പോര്‍ട്ടല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പി​ൻെറ ജില്ലതല ഉദ്​ഘാടനം വി.കെ. പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ശ്രം പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്. 16നും 59നും ഇടയില്‍ പ്രായമുള്ള ആദായനികുതി പരിധിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷിക്കാം. രജിസ്​റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന പ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും. കര്‍ഷകര്‍, വീട്ടുജോലിക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, പത്ര ഏജൻറുമാര്‍, ബീഡിത്തൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, തടിപ്പണിക്കാര്‍ തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും രജിസ്​റ്റര്‍ ചെയ്യാം. register.eshram.gov.in എന്ന പോര്‍ട്ടലില്‍ ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി ഒ.ടി.പി വെരിഫിക്കേഷന്‍ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്​റ്റര്‍ ചെയ്യാം. അക്ഷയ സൻെററുകള്‍, കോമണ്‍ സര്‍വിസ് സൻെററുകള്‍ എന്നിവ വഴിയും സൗജന്യമായി രജിസ്​റ്റര്‍ ചെയ്യാം. --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.