തിരുവനന്തപുരം: തെക്കൻജില്ലയിൽ അവസാനനിമിഷം യു.ഡി.എഫ് അട്ടിമറിവിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളിൽ ഉൾപ്പെട്ടതാണ് നെയ്യാറ്റിൻകരയും പാറശ്ശാലയും. എന്നാൽ രണ്ടിടങ്ങളിലും ഇടതുകോട്ടക്ക് ഒരുകോട്ടവും തട്ടിയില്ല എന്നതാണ് തെരെഞ്ഞടുപ്പ് ഫലം. പാറശ്ശാലയിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ. ഹരീന്ദ്രൻ രണ്ടാമൂഴത്തിൽ 7262 വോട്ട് ഇക്കുറി അധികം നേടിയാണ് ഇടതാധിപത്യം ഉറപ്പിച്ചത്. നെയ്യാറ്റിൻകരയിൽ കെ. ആൻസലൻ കഴിഞ്ഞതവണ നേടിയതിനെക്കാൾ 4719 വോട്ടും അധികം നേടി. അതേസമയം നെയ്യാറ്റിൻകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ആർ. സെൽവരാജിന് കഴിഞ്ഞതവണത്തെക്കാൾ 3781 വോട്ട് കുറഞ്ഞു.
പാറശ്ശാലയിൽ ആർ.കെ. അൻസജിത റസലാകെട്ട 2016 ലെ എ.ടി. ജോർജ് നേടിയതിനെക്കാൾ 1130 വോട്ട് അധികം നേടി. അതേസമയം പാറശ്ശാലയിലെ ബി.ജെ.പി സ്ഥാനാർഥി കരമന ജയൻ കഴിഞ്ഞതവണ നേടിയ 33028 വോട്ട് ഇക്കുറി 29850 ആയി കുറഞ്ഞു. എന്നാൽ ബി.ജെ.പിക്ക് നെയ്യാറ്റിൻകരയിൽ വോട്ട് കൂടുകയും ചെയ്തു. കഴിഞ്ഞതവണ പുഞ്ചക്കൽ സുരേന്ദ്രൻ 15531 വോട്ട് നേടിയപ്പോൾ ഇക്കുറി എസ്. രാജശേഖരൻ നായർ അത് 21009 ആയി ഉയർത്തി. പാറശ്ശാലയിൽ ബി.ജെ.പി വോട്ട് എൽ.ഡി.എഫിലേക്ക് പോയെന്നും നെയ്യാറ്റിൻകരയിൽ യു.ഡി.എഫ് വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയെന്നുമുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
ശക്തമായ ത്രികോണ മത്സരങ്ങളാണ് ഇരുമണ്ഡലങ്ങളിലും നടന്നത്. പറശ്ശാലയിൽ അൻസജിത കുടത്ത പോരാട്ടമാണ് കാഴ്ചെവച്ചത്. നെയ്യാറ്റിൻകരയിലും അവസാനനിമിഷം യു.ഡി.എഫ് വിജയിക്കുമെന്ന ചില അഭിപ്രായങ്ങളും ഉണ്ടായി. എന്നാൽ ഫലപ്രഖ്യാപനം വന്നപ്പോൾ വൻ മുന്നേറ്റമാണ് ഇൗ മണ്ഡലങ്ങളിലും എൽ.ഡി.എഫിനുണ്ടായത്. ബി.ജെ.പി ഭരിക്കുന്ന കള്ളിക്കാട് പഞ്ചായത്തിൽ 1209 വോട്ടിെൻറ ഭൂരിപക്ഷമാണ് ഹരീന്ദ്രൻ നേടിയത്. യു.ഡി.എഫ് ഭരിക്കുന്ന ഒറ്റശേഖരമംഗലത്ത് 2349 വോട്ടിെൻറയും അമ്പൂരിയിൽ 1024 വോട്ടിെൻറയും വെള്ളറടയിൽ 3356 വോട്ടിെൻറയും ലീഡ് ഹരീന്ദ്രന്‍ ലഭിച്ചു.
അഞ്ച് പഞ്ചായത്തും ഒരു നഗരസഭയുമടങ്ങിയ മണ്ഡലത്തില്‍ ജാതിവോട്ടുകളുൾപ്പെടെ നിര്‍ണായകമായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം എൽ.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ചായിരുന്നു സീറ്റുകളുടെ എണ്ണത്തിൽ. രാവിലെ വോെട്ടണ്ണൽ ആരംഭിച്ചതുമുതൽ തന്നെ കെ. ആന്സലനായിരുന്നു ആദ്യംമുതല്‍ മുന്‍തൂക്കം. പാര്‍ട്ടിവോട്ടും ഇതര സമുദായ വോട്ടും ആൻസലനെ തുണച്ചു. ഇരുമുന്നണികളെയും മാറി തുണച്ച ചരിത്രമുള്ള നെയ്യാറ്റിൻകരയിൽ ഇതാദ്യമായാണ് തുടർച്ചയായി രണ്ട് തവണ ഇടതുമുന്നണി വിജയിക്കുന്നത്. മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങളും വോട്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.