മിഥുമോഹന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട്​ ബന്ധുക്കൾ പരാതി നൽകി

നെയ്യാറ്റിൻകര: മിഥുമോഹന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്​ ബന്ധുക്കൾ പരാതി നൽകി. അഞ്ച് വർഷമായി പ്രണയിച്ച പെൺകുട്ടി വിവാഹവാഗ്ദാനം നൽകുകയും ഒടുവിൽ കബിളിപ്പിച്ചതാണ് ആത്മഹത്യയിൽ എത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പല തവണയായി പല വസ്​തുവകകളും കൈക്കലാക്കി എന്നും പരാതിയിൽ പറയുന്നു. ഈ മാസം രണ്ടിനാണ് മിഥുമോഹൻ വഴുതൂരിലെ വീട്ടിൽ സ്വന്തംമുറിയിൽ തൂങ്ങിമരിച്ചത്.

വഴുതൂർ സ്വദേശികളായ മോഹനകുമാരൻ നായരുടേയും സിന്ധുവിന്റെയും മകനാണ് മിഥുമോഹൻ. രണ്ട്​ മാസമായി പെൺകുട്ടി മിഥുമോഹനെ ഒഴിവാക്കിത്തുടങ്ങി. ഇതിൽ മനംനൊന്ത് മിഥു മാനസികമായി തളർന്ന അവസ്ഥയിലായെന്നും ബന്ധുക്കൾ പറയുന്നു. മിഥു ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അറിയണമെന്നും ഉത്തരവാദികൾക്കെതിരെ നിയമ നടപടി വേണമെന്നും ബന്ധുക്കൾ പരാതിയിൽ ആവശ്യപ്പെടുന്നു. നെയ്യാറ്റിൻകര പൊലീസ് മിഥുമോഹന്റെ വഴുതൂരിലെ വീട്ടിലെത്തി ബന്ധുക്കളിൽനിന്ന്​ മൊഴി എടുത്തു

Tags:    
News Summary - Mithumohan's death: Relatives filed a complaint demanding an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.