നെയ്യാറ്റിൻകര: ഗുരുതര വീഴ്ചകളും ഉത്തരവാദിത്വരഹിതമായ നടപടികളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ജില്ല വിദ്യാഭ്യാസ ഓഫീസിലെ (ഡിഇഒ) ക്ലർക്ക്, ഓഫീസ് അസിസ്റ്റൻറ് തസ്തികകളിൽ ജോലിചെയ്യുന്നവരെ സ്ഥലം മാറ്റി. ഇത് സംബന്ധിക്കുന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പൂർണ്ണ അധികാര ചുമതല വഹിക്കുന്ന അസിസ്റ്റൻറ് െപ്രാവിഡൻറ് ഫണ്ട് ഓഫീസറുടെ ഉത്തരവ് പുറത്തിറങ്ങി.
നെയ്യാറ്റിൻകര വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരെയും ഓഫീസിലെ പ്രവർത്തനങ്ങളെയും സംബന്ധിച്ച് ഒട്ടേറെ പരാതികൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാർച്ച് അഞ്ചിനും മെയ് 28 നും മിന്നൽ പരിശോധന നടത്തിയിരുന്നു ഈ പരിശോധനയിൽ ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയും ഉത്തരവാദിത്വരഹിതമായ നടപടികളും കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. ഇതേ തുടർന്നാണ് നടപടി ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന 11 പേരെയും ഓഫീസറുടെ തസ്തികയിലുള്ള രണ്ടുപേരെയും ആണ് സ്ഥലം മാറ്റിയത് ഉത്തരവ് നിലവിൽ വന്ന ഇന്ന് തന്നെ എല്ലാവരും പുതിയ ഓഫീസിൽ പ്രവേശിക്കണമെന്ന് കർശന നിർദേശവും ഉത്തരവിലുണ്ട്. അതേസമയം സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി ഇ ഓ ഓഫീസിനുമുന്നിൽ ധർണ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.