വിതുര: മാസങ്ങൾക്കുമുമ്പ് അന്നത്തെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധുവിന് കണ്ണീരിെൻറ നനവുള്ള ഒരു കത്ത് കിട്ടി. പ്ലസ് ടു വിദ്യാർഥിനിയായ ഷിജിനയുടേതായിരുന്നു അത്.
മഴ നനയാതെയും വന്യമൃഗങ്ങളെ പേടിക്കാതെയും ഇരുന്ന് പഠിക്കാൻ അടച്ചുറപ്പുള്ള ഒരു കുഞ്ഞുവീട് വേണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. മൺകട്ട കെട്ടി ഓലമേഞ്ഞ ഏത് നിമിഷവും നിലംപൊത്താവുള്ള വീട്ടിലായിരുന്നു കൂലിപ്പണിക്കാരായ മാതാപിതാക്കൾക്കൊപ്പം അവളുടെ താമസം.
ഷിജിനയുടെ ജീവിത സാഹചര്യം നേരിൽകണ്ട വി.കെ. മധുവിെൻറ ദ്രുതഗതിയിലുള്ള ഇടപെടലിൽ അവൾക്കും കുടുംബത്തിനും മാസങ്ങൾക്കകം തന്നെ പുതിയ വീടൊരുക്കി. മരുതാമല ശിൽപി നഗർ കുന്നുംപുറത്ത് വീട്ടിൽ ജോസ്-ഷീല ദമ്പതികളുടെ മകളാണ് ഷിജിന. നാട്ടുകാർ ഒന്നടങ്കം പങ്കെടുത്ത ചടങ്ങിൽ വീടിെൻറ താക്കോൽ വി.കെ. മധു കുടുംബത്തിന് കൈമാറി. ഒപ്പം പഠനത്തിനാവശ്യമായ ടി.വിയും നൽകി.
കുടുംബശ്രീയുടെ കൂടി സഹകരണത്തോടെ നാലുലക്ഷം രൂപയുടെ പ്രത്യേക സ്കീം തയാറാക്കിയാണ് വീട് നിർമിച്ചത്.
വിതുര പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ രാധാമണി, സി.പി.എം വിതുര ലോക്കൽ സെക്രട്ടറി എസ്.എൻ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.