തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പുഞ്ചിരി വിനോദ് കാപ്പാ നിയമ പ്രകാരം അറസ്റ്റിലായതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി െപാലീസ് കമീഷണറുമായ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. ജില്ലയിലെ കരമന, പൂജപ്പുര, ഫോര്‍ട്ട്, നേമം തുടങ്ങി വിവിധ െപാലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ട സോജുവിെൻറ കൂട്ടാളിയുമായ പുഞ്ചിരി വിനോദ് എന്ന മണക്കാട് നെടുങ്കാട് തളിയല്‍ കുളത്തറവീട്ടില് വിനോദ് (38) ആണ് അറസ്റ്റിലായത്.
ഗുണ്ടാ നിയമപ്രകാരം മൂന്ന് പ്രാവശ്യം തടങ്കല്‍ ശിക്ഷ അനുഭവിച്ച് ജയില്‍മോചിതനായ ശേഷവും 2020ല്‍ പാപ്പനംകോട് സ്വദേശിയെ ആക്രമിച്ച് പണം പിടിച്ചുപറിച്ച കേസിലും എറണാകുളം സ്വദേശിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിലും ഫോര്‍ട്ട് പോലീസ് സ്റ്റേഷന് പരിധിയിലെ സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പണവും സ്വര്‍ണാഭരണങ്ങളും അപഹരിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുകളിലെയും മുഖ്യ പ്രതിയാണ്.
നിലവില്‍ ഫോര്‍ട്ട് െപാലീസ് സ്റ്റേഷനിലെ കേസില്‍ തിരുവനന്തപുരം ജില്ല ജയിലില്‍ റിമാൻഡിലായിരുന്ന ഇയാളെ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കണമെന്ന് കാണിച്ച് ഡെപ്യൂട്ടി െപാലീസ് കമീഷണർ ഡോ.വൈഭവ് സക്സേന നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിയെ ജില്ല ജയിലില്‍ െവച്ച് കരമന എസ്.എച്ച്.ഒ പ്രശാന്ത് കുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്താണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ ഒരു വർഷക്കാലത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.