ബോംബെ കുമാറെന്ന വിജയകുമാർ, ചന്തു

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബോംബെ കുമാറും സഹായിയും പിടിയിൽ

പോത്തൻകോട്: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ അയിരൂപ്പാറ സ്വദേശി ബോംബെ കുമാറെന്ന വിജയകുമാറിനെയും സഹായി ചന്തുവിനെയും പോത്തൻകോട് െപാലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 23ന് വൈകീട്ട് ചേങ്കോട്ടുകോണം ജങ്ഷന് സമീപം വിജയകുമാറും സംഘവും സഞ്ചരിച്ചിരുന്ന കാർ രണ്ട് യുവാക്കൾ വന്ന സ്‌കൂട്ടറിൽ തട്ടി. അതിനെ ചോദ്യം ചെയ്ത യുവാക്കളെ റോഡിലിട്ട് മർദിച്ചു. ഇത് മൊബൈലിൽ പകർത്താൻ ശ്രമിച്ചൂവെന്നാരോപിച്ച് മെഡിക്കൽ കോളജിൽ പോയി തിരികെ വരികയായിരുന്ന യുവാവിനെ മർദിക്കുകയും കത്തികൊണ്ട് കുത്താൻ ശ്രമവും നടത്തി. തടയാൻ ചെന്ന യുവാവിന്‍റെ അമ്മയെ അസഭ്യം പറയുകയും ചെയ്തു.

ഈ സംഭവത്തിൽ െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ മൂന്നാം പ്രതി വിജയകുമാറും നാലാം പ്രതി ചന്തു എന്ന് വിളിക്കുന്ന സന്തോഷ് കുമാറുമാണ് പിടിയിലായത്.

സംഭവശേഷം മുങ്ങിയ വിജയകുമാറിനെ അമ്പലപ്പുഴയിൽനിന്നാണ് െപാലീസ് അറസ്റ്റ് ചെയ്തത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വിജയകുമാറിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോത്തൻകോട് എസ്.ഐ വിനോദ് വിക്രമാദിത്യൻ, െപാലീസുദ്യോഗസ്ഥരായ രാജീവ്, ഷാബു, കിരൺ, മനു, വരുൺ, ദിനേശ് എന്നിവരടങ്ങിയ െപാലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.

Tags:    
News Summary - Notorious goonda leader Bombay Kumar and his accomplice arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.