ടി.ടി കുത്തിവെപ്പെടുക്കാനെത്തിയ വിദ്യാർഥിക്ക് കോവിഡ് വാക്സിൻ നൽകി; നഴ്സിന് സസ്പെൻഷൻ

ആര്യനാട്:  സര്‍ക്കാര്‍ ആശുപത്രിയില്‍ ടി.ടി കുത്തിവെപ്പ് എടുക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്   കോവിഡ് വാക്സിന്‍ നല്‍കിയ സംഭവത്തിൽ അന്വേക്ഷണം ആരംഭിച്ചു.  ആശുപത്രി  ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ (ജെ.പി.എച്ച്.എൻ) സസ്പെൻഡ് ചെയ്തു.

ആര്യനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ  ജൂനിയർ പബ്ലിക് ഹെൽത്ത്  രാജിയെയാണ്  ജില്ല മെഡിക്കല്‍ ഓഫിസര്‍ സസ്പെന്‍ഡ് ചെയ്തത്. 15 വയസ്സിൽ  എടുക്കേണ്ട കുത്തിവെപ്പെടുക്കാനാണ് രണ്ട് കുട്ടികള്‍  കഴിഞ്ഞ ദിവസം ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍  കോവിഡ് വാക്സിനേഷൻ മാറി നൽകുകയായിരുന്നു. ആശുപത്രിജീവനക്കാരുടെ ഭാഗത്ത്  ഗുരുതര വീഴ്ച ഉണ്ടായിട്ടും കുട്ടികളെ റഫര്‍ ചെയ്ത് ചികിത്സ നല്‍കാതെ പറഞ്ഞയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.  സംഭവം അറിഞ്ഞ് വ്യാഴാഴ്ച രാവിലെ 10 മണിയോടെ ആശുപത്രിയിലെത്തിയ  ഡി.എം.ഒ ഡോ. ജോസ് വി ഡിക്രൂസ്  വിശദമായി ജീവനക്കാരിൽ നിന്നു തെളിവെടുത്തു.

തങ്ങൾക്ക് പറ്റിയ വീഴ്ചയാണെന്ന് ജീവനക്കാർക്ക് സമ്മതിക്കേണ്ടി വന്നു. തുടര്‍ന്നാണ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ സസ്പെൻഡ് ചെയ്തത്. ജോലിയിൽ വീഴ്ച വരുത്തി അശ്രദ്ധമായി ഇൻജക്ഷൻ മാറി നൽകിയതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഡി.എം.ഒ  ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ എത്തി തെളിവെടുത്ത് റിപ്പോർട്ട് നൽകിയതിന് ശേഷമായിരുന്നു നടപടി.

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്നത് ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തിൽ വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ ജനപ്രതിനിധികൾക്ക് ഉറപ്പു നൽകിയിരുന്നു.  കോവിഡ് വാക്സിന്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം പാടെ ലംഘിച്ചതാണ് കുട്ടികള്‍ക്ക് കോവിഡ് വാക്ലിനേഷന്‍ നല്‍കാന്‍ ഇടയാക്കിയത്. 

Tags:    
News Summary - Nurse suspended due to covid vaccine fault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.