തിരുവനന്തപുരം: പട്ടിക വിഭാഗങ്ങൾക്കായുള്ള സ്കോളർഷിപ് തട്ടിയെടുത്ത ഉദ്യോഗസ്ഥൻ തൊണ്ടി മുതലുകൾ നശിപ്പിച്ചെന്ന് പൊലീസ്. ഡൽഹിയിൽ പോയി തെൻറ ലാപ്ടോപ്പും ഐ ഫോണും രാഹുൽ നശിപ്പിച്ചെന്നാണ് പൊലീസ് കോടതിയിൽ അറിയിച്ചത്.
സംഭവത്തിൽ പങ്കുള്ള കൂടുതൽ പേരുടെ പങ്ക് കണ്ടെത്താൻ തൊണ്ടിമുതൽ കണ്ടെത്തേണ്ടതായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാദം അംഗീകരിച്ച കോടതി രാഹുലിനെ 10 ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അതേസമയം കേസിൽ രാഹുൽ രാഷ്്ട്രീയക്കാരുടെ കരു മാത്രമാണെന്ന് ഇയാളുടെ അഭിഭാഷകൻ വിജിലൻസ് കോടതിയെ അറിയിച്ചു. പട്ടിക വർഗ വകുപ്പിലെ സീനിയർ ക്ലർക്കായ വീരണകാവ് സ്വദേശി രാഹുൽ പട്ടികജാതി-വർഗവിദ്യാർഥികൾക്കുള്ള പഠനമുറി നിർമാണം, വിവാഹസഹായം എന്നിവയാണ് തട്ടിയെടുത്തത്. ഇയാൾ സ്ഥലം മാറി പോയ ശേഷം പകരമെത്തിയ ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ് തിരിമറി വിവരം പുറത്തറിഞ്ഞത്.
75 ലക്ഷത്തിലധികം രൂപം രാഹുൽ തട്ടിയെടുത്തെന്നാണ് പൊലീസിെൻറ കണ്ടെത്തൽ. രാഹുലിനെ കൂടാതെ രണ്ട് എസ്.എസ് പ്രമോട്ടർമാരെ കൂടി കേസിൽ പിടികൂടാനുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.