തിരുവനന്തപുരം: കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കുന്നതിനെതിരെ നഗരമധ്യത്തിൽ ഒറ്റയാൾ സമരവുമായി സാമൂഹിക പ്രവർത്തകൻ ജിമോൻ കല്ലുപുരയ്ക്കൽ. തമ്പാനൂർ ന്യൂ തിയേറ്ററിന് മുന്നിലുള്ള ഓട നിറഞ്ഞ് മാലിന്യം റോഡ് മുഴുവൻ നിറഞ്ഞ് ഒഴുകിയതോടെയാണ് തിങ്കളാഴ്ച രാവിലെയോടെ ജിമോൻ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മഴക്കാലപൂർവ ശുചീകരണം വൈകിയതോടെ ദുർഗന്ധവും ഈച്ചശല്യവും കാരണം മൂക്ക് പൊത്താതെ ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. മുമ്പ് ഡ്രെയിനേജ് പൊട്ടി മാസങ്ങളോളം റോഡിലൂടെ മലിനജലം ഒഴുകിയിരുന്നു.
പിന്നീട്, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രശ്നം പരിഹരിച്ചെങ്കിലും വീണ്ടും ഇവിടെ മാലിന്യക്കുളമാകുകയായിരുന്നു. റോഡിെൻറ ഭാഗത്ത് കട്ടിൽ ഇട്ട് ജിമോൻ പ്രതിഷേധിച്ചതോടെ നഗരസഭാ അധികൃതർ എത്തി ഓട വൃത്തിയാക്കി.
എന്നാൽ, കക്കൂസ് മാലിന്യമടക്കം റോഡിലേക്ക് തള്ളിയതും വൈകീട്ടത്തെ മഴയത്ത് ഇവ പ്രദേശമാകെ ഒഴുകിയതും പ്രദേശവാസികളെയും കച്ചവടക്കാരെയും ദുരിതത്തിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.