വെൽഫെയർ പാർട്ടി പാങ്ങോട്​ പഞ്ചായത്ത്​ കമ്മിറ്റി കാക്കാണിക്കരയിൽ സംഘടിപ്പിച്ച ഓണാഘോഷവും ഭക്ഷ്യധാന്യ കിറ്റ്​ വിതരണവും ജില്ലാ പ്രസിഡന്‍റ്​ അഷ്​റഫ്​ കല്ലറ ഉദ്​ഘാടനം ചെയ്യുന്നു

പാങ്ങോട്​: വെൽഫെയർ പാർട്ടി പാങ്ങോട്​ പഞ്ചായത്ത്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കാണിക്കരയിൽ ഓണാഘോഷവും ഭക്ഷ്യധാന്യ കിറ്റ്​ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ്​ അഷ്​റഫ്​ കല്ലറ ഉദ്​ഘാടനം ചെയ്തു. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക്​ ലഭ്യമാകാതിരിക്കുമ്പോഴാണ്​ രാഷ്​​ട്രീയ പാർട്ടികൾക്ക്​ ഇത്തരം പരിപാടികൾ സംഘടിപ്പിക്കേണ്ടിവരുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. സപ്ലൈകോ ഔട്ട്​ലെറ്റുകളിൽ എത്രയും വേഗം ജനങ്ങൾക്ക്​ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


പഞ്ചായത്ത്​ കമ്മിറ്റി പ്രസിഡന്‍റ്​ നാസർ ചല്ലിമുക്ക്​ അധ്യക്ഷതവഹിച്ചു. പാങ്ങോട്​ പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​ എ.എം.റജീന, മണ്ഡലം പ്രസിഡന്‍റ്​ എം.കെ. ഷാജഹാൻ, സുഗു കാക്കാണിക്കര, ശൈലജ, രജനി രാജ്, നസീർ മൗലവി​ എന്നിവർ സംസാരിച്ചു. വലിയവയൽ വാർഡ്​ മെമ്പർ ചക്കമല ഷാനവാസ്​ സ്വാഗതവും യൂനിറ്റ്​ സെക്രട്ടറി ഷീബ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാ കായിക മത്സരങ്ങളും പായസവിതരണവും സംഘടിപ്പിച്ചിരുന്നു.



Tags:    
News Summary - Onam celebrations and distribution of foodgrain kits were organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.