തിരുവനന്തപുരം: ബോധവത്കരണവും ജാഗ്രതാനിർദേശവും തകൃതിയായി നടക്കുമ്പോഴും മറുവശത്ത് ഓൺലൈൻ സാമ്പത്തികതട്ടിപ്പിന് പുതിയ മാർഗവുമായി തട്ടിപ്പുകാർ രംഗത്ത്.
അവസാനമായി സൈനികനെന്ന പേരിൽ തലസ്ഥാനത്ത് യുവതിയിൽ നിന്ന് 85,000 രൂപയാണ് കവർന്നത്. കഴക്കൂട്ടം ചെമ്പഴന്തി സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്.
2024 ഫെബ്രുവരി മാത്രം 531 സൈബർ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞവർഷം മാത്രം 3155 കേസാണ് രജിസ്റ്റർ ചെയ്തത്. വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പിൽ ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പൊലീസിന്റെ സൈബര്‍ ഡിവിഷന് നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് നടക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പ്. വീട് വാടകക്ക് എന്ന പരസ്യത്തിൽ നൽകിയ ഫോൺ നമ്പറിൽ വിളിച്ചായിരുന്നു സൈനികനെന്ന പേരിൽ തട്ടിപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.