ഓൺലൈൻ ജോലി തട്ടിപ്പ്; നഴ്സിങ്​ വിദ്യാർഥിനിക്ക് ഒരു ലക്ഷം രൂപ നഷ്ടമായതായി പരാതി

മെ​ഡി​ക്ക​ൽ കോ​ള​ജ്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യി​ൽ​നി​ന്ന് ഓ​ൺ​ലൈ​നാ​യി പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഏ​പ്രി​ൽ ഒ​ന്നി​ന് ഒ​രു ടെ​ലി​ഗ്രാം ഗ്രൂ​പ്പു​വ​ഴി ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക്​ ര​ജി​സ്റ്റ​ർ ചെ​യ്ത യു​വ​തി​യി​ൽ​നി​ന്ന്​ 1000 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് വാ​ങ്ങി. തു​ട​ർ​ന്ന് പ​ല ത​വ​ണ​ക​ളാ​യി ​െഡ​പ്പോ​സി​റ്റാ​യും ഗൂ​ഗ്​​ൾ പേ ​വ​ഴി​യും ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യു​മെ​ല്ലാം 1,00,397 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - online job scams- Complaint that the nursing student has lost 1 lakh rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.