ഉപയോഗശൂന്യമായ പ്ലാസ്‌റ്റിക്​ ഉപയോഗിച്ച്​ അലങ്കാര വൃക്ഷ പീഠം

നാഗര്‍കോവില്‍: മുനിസിപ്പല്‍ കോര്‍പറേഷ​െൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന വേപ്പമൂട്ടിലെ സി.പി. രാമസ്വാമി പാര്‍ക്കിലെ മുതിര്‍ന്ന വൃക്ഷച്ചുവട് അലങ്കരിക്കാന്‍ ഉപയോഗിച്ചത് ജനം അശ്രദ്ധയോടെ വലിച്ചെറിയുന്ന പ്ലാസ്​റ്റിക്​ ഉല്‍പന്നങ്ങള്‍. നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ തെരുവോരങ്ങളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്​റ്റിക് കുപ്പികളും വര്‍ണ കവറുകള്‍ ഉള്‍പ്പെടെയുള്ളവയാണ് അസംസ്​കൃത വസ്​തുക്കള്‍.

വര്‍ണ കവറുകളും മറ്റ്​ പ്ലാസ്​റ്റിക്കുകളും തരം തിരിച്ച് പ്ലാസ്​റ്റിക് കുപ്പികളില്‍ നിറച്ചുണ്ടാക്കുന്ന 'ഇക്കോ ബ്രിക്‌സ്' ആണ് മരച്ചുവടിലെ അലങ്കാര പീഠത്തി​െൻറ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. രണ്ടടി പൊക്കത്തിലും ഏഴടി വ്യാസത്തിലും നിര്‍മിച്ചിട്ടുള്ള ഒരു പീഠം നിര്‍മിക്കാന്‍ 441 പ്ലാസ്​റ്റിക് കുപ്പികളും 110 കിലോ ഭാരമുള്ള മറ്റ്​ പ്ലാസ്​റ്റിക് വസ്തുക്കളുമാണ് ഉപയോഗിച്ചത്. ഇത്തരത്തില്‍ രണ്ട് വൃക്ഷച്ചുവടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിച്ചത്. ഇതേ മാതൃക മറ്റ്​ പാര്‍ക്കുകളിലെ വൃക്ഷച്ചുവടുകളിലും പരീക്ഷിക്കുമെന്ന് കോര്‍പറേഷന്‍ കമീഷണര്‍ ആശാ അജിത് പറഞ്ഞു.

Tags:    
News Summary - Ornamental tree base with disposable plastic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.