പാറശ്ശാല: തമിഴ്നാട്ടില്‍നിന്ന് ബസിൽ കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന 20 ലക്ഷം രൂപയും 38.75 ഗ്രാം സ്വർണാഭരണങ്ങളും പിടികൂടി.
തൃശൂര്‍ ചാലക്കുടി ആളൂര്‍ വെള്ളാഞ്ചിറ പൊരുമ്പിള്ളി ഹൗസില്‍ രാജീവി( 49) നെയാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി 7.30ന് അതിര്‍ത്തി ഏക്സൈസ് ചെക്പോസ്റ്റായ അമരവിളയിലെ വാഹന പരിശോധനക്കിടെയാണ് രേഖകളിലാതെ കൊണ്ടുവന്ന സ്വർണവും പണവും പിടികൂടിയത്.
നാഗര്‍കോവിലില്‍നിന്ന് ചാലക്കുടിയിലേക്ക് കോണ്ടുപോകവെയാണ് ഇയാള്‍ പണവുമായി പിടിയിലായത്. ബാഗിെൻറ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന 20 ലക്ഷം രൂപയും 38.75 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. പണത്തിെൻറയും സ്വർണത്തിെൻറയും ഉറവിടം എവിടെ നിന്ന് ലഭിച്ചെന്നതിന് വ്യക്തമായ തെളിവുകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. എക്സൈസ് സി.ഐ സുരൂപ്.ബി.ആര്, ഇന്‍സ്പെക്ടര്‍ സഹദുല്ല.പി.എ, സി.ഇ.ഒ അനീഷ് .എസ്.എസ്, സി.ഇ.ഒ പ്രസന്നന്, സി.ഇ.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് സ്വർണവും പണവും കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.