പാറശ്ശാല: ഓണക്കാല വില്പനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും നിരോധിത പുകയില ഉൽപന്നങ്ങളുമായി സഹോദരന്മാര് പിടിയില്‍. കുളത്തൂര്‍ മുടിപ്പുരക്ക് സമീപം ഇരറ്റുവിളാകം എ.എം ഭവനില്‍ സഹോദരങ്ങളായ അനില്‍ (38), അരുണ്‍ (30) എന്നിവരെയാണ് പിടികൂടിയത്. വീട്ടിലെ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന 58 ലിറ്റര്‍ മദ്യവും ഒന്നര ചാക്കിലധികം നിരോധിത പുകയില ഉൽപന്നങ്ങളുമാണ് കണ്ടെത്തിയത്.
പാറശ്ശാല, പൊഴിയൂര്‍, കുളത്തൂര്‍, നെയ്യാറ്റിന്‍കര തുടങ്ങിയ നിരവധി സ്ഥലങ്ങള്‍ കണ്ടെയ്ൻമെൻറ് സോണുകളിൽപെട്ടതുകാരണം ഇവിടങ്ങളിലെ ബിവറേജസ് കോർപറേഷെൻറ മദ്യവില്പന ഔട്ട്ലൈറ്റുകള്‍ പൂട്ടിയിരിക്കുകയാണ്. ഇവരുടെ മാതാവ് നടത്തുന്ന മുറുക്കാന്‍കടയുടെ മറവില്‍ മദ്യവില്പന തകൃതിയില്‍ നടത്തിവരികയായിരുന്നു. 250 എം.എല്‍ വരുന്ന 200 കുപ്പി തമിഴ്നാട് നിര്‍മിത വിദേശമദ്യവും ഒരു ലിറ്ററിെൻറ 20 കുപ്പിയും 750െൻറ 20 കുപ്പിയും 500െൻറ 20 ബോട്ടലുകള്‍ അടങ്ങിയ വ്യാജ സീല്‍ പതിപ്പിച്ച മദ്യവുമാണ് കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ സ്കൂള്‍, കോളജ് വിദ്യാർഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ചില്ലറ വില്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നര ചാക്കിലധികം വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടെത്തി.
തിരുവനന്തപുരം റൂറല്‍ എസ്.പി അശോകന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് പൊഴിയൂര്‍ സി.ഐ ബിനുകുമാര്‍, എസ്.ഐമാരായ ശ്രീകുമാരന്‍ നായര്‍, പ്രസാദ്, നര്‍ക്കോട്ടിക് സ്ക്വാഡ് എസ്.ഐ ഷീബുകുമാര്, സി.പി.ഒമാരായ അലക്സ്, അരുണ്‍ തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.