പാറശ്ശാല: സി.പി.എം പ്രവര്‍ത്തകയും എ.ഡി.എസ് അംഗവുമായ ആശ പാര്‍ട്ടിക്കുവേണ്ടി വാങ്ങിയ കെട്ടിടത്തില്‍ തൂങ്ങിമരിച്ച സംഭവത്തിൽ ചെങ്കല്‍ ലോക്കല്‍ കമ്മിറ്റിയില്‍ ഭിന്നനിലപാട്.
ആത്മഹത്യക്കുറിപ്പില്‍ പറയുന്ന രണ്ടു വ്യക്തികള്‍ക്കെതിരെയും ആശയുടെ സഹോദരി പൊലീസിന് നല്കിയ െമാഴിയില്‍ പറയുന്ന പഞ്ചായത്തംഗത്തിനെതിരെയും നടപടി സ്വീകരിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നു.
എന്നാല്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ മനപ്പൂര്‍വം സംഭവത്തില്‍ കുരുക്കിയതാണെന്ന് എതിര്‍വിഭാഗം വാദിക്കുന്നു. എന്നാല്‍, ഇത് മുഖവിലക്കെടുക്കാന്‍ ആശക്കുവേണ്ടി വാദിക്കുന്നവര്‍ തയാറല്ല.
പാര്‍ട്ടിതലത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിയമനടപടികള്‍ തുടരണമെന്നുമാണ് ഇവരുടെ ആവശ്യം. നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുന്നതടക്കമുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉദിയന്‍കുളങ്ങര ഏഴക്കോണം മേക്കുംഭാഗത്തു പുത്തന്‍ വീട്ടില്‍ ശ്രീകുമാറിെൻറ ഭാര്യ ആശയെ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.