ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിഗ്രൂപ് ഏറ്റെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥനസൗകര്യങ്ങള് മെച്ചപ്പെടുത്താനോ പുതിയ സർവിസുകള്‍ എത്തിക്കാനോ അധികൃതര്‍ക്ക് കഴിയാതെ പോകുന്നതിന്റെ നിരാശയില്‍ യാത്രക്കാരും ടൂറിസം മേഖലയും.
എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് വിമാനത്താവളം അദാനി എറ്റെടുത്തതോടെ വിമാനത്താവളത്തിന്റെ മുഖച്ഛായ തന്നെ മാറിമറിയുമെന്നും പുതിയ വിമാനസർവിസുകള്‍ ഉൾപ്പെെടയുള്ള മാറ്റങ്ങള്‍ അടിയന്തരമായി ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു എല്ലാവരും. വിദേശ സർവിസുകള്‍ ഉൾപ്പെടെ കൂടുതല്‍ സർവിസുകള്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പുതിയവിദേശ സർവിസുകള്‍ ഒന്നും തന്നെ ഇതുവരെയും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
മുമ്പ് ഉണ്ടായിരുന്നു സൗദി എയര്‍ലൈന്‍സ് പോലുള്ള സർവിസുകള്‍ പോലും തിരിച്ച് എത്തിക്കാനായില്ല. ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകള്‍ തലസ്ഥാനത്ത് എത്തിയാല്‍ പല വിമാനകമ്പനികളും നിരക്ക് കുറക്കുമെന്നും യൂസേഴ്സ് ഫീ ഒഴിവാക്കുമെന്നുമുള്ള പ്രതീക്ഷയും ഇതോടെ മങ്ങി.
നിലവില്‍ വിദേശയാത്രക്കാര്‍ 950, ആഭ്യന്തര യാത്രക്കാര്‍ 450 രൂപയുമാണ് യൂസേഴ്സ് ഫീയായി നല്‍കുന്നത്. ഈ വര്‍ഷം യൂസേഴ്സ് ഫീ നിരക്ക് ഉയര്‍ത്താമെന്ന് കരാറില്‍ ഉള്ളത് കാരണം നിരക്ക് വീണ്ടും ഉയര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 150 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ തത്സമയ വിസ സംവിധാനം (വിസ ഓണ്‍ അറൈവല്‍) നേരത്തെ തന്നെ ഉണ്ടങ്കിലും പുതിയ നടത്തിപ്പില്‍ വിദേശ വിനോദസഞ്ചാരികളെ തലസ്ഥാനത്തേക്ക് ആകര്‍ഷിക്കാനുള്ള ഒരു പദ്ധതിയും ഇല്ല.
അടിയന്തരമായി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കുമെന്ന് പ്രഖ്യാപിച്ചതും എവിടെയുമെത്തിയില്ല. ഇരിക്കാന്‍ പോലും ടെര്‍മിനലില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. പലരും നിലത്താണ് ലഗേജിനായി കാത്തിരിക്കുന്നത്. അല്ലെങ്കില്‍ മണിക്കൂറോളം നില്‍ക്കണം. ലഗേജുകള്‍ എത്തുന്നത് ഏത് കണ്വേയര്ബെല്റ്റിലാെണന്ന് അന്വേഷിച്ച് യാത്രക്കാര്‍ തലങ്ങും വിലങ്ങും നടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.