തിരുവനന്തപുരം: നഗരത്തിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ റോഡ് അപകടങ്ങളിൽ മരിച്ചത് 104 കാൽനടക്കാർ. 2021 ജനുവരി മുതൽ 23 ജൂലൈവരെയുള്ള കണക്കാണിത്. ഈ വർഷം ജൂലൈയിൽ മാത്രം 20 പേർ മരിച്ചു. ഇതിൽ 60 ശതമാനം അപകടങ്ങൾക്കും കാരണം ഇരുചക്രവാഹനങ്ങളാണ്. കാൽനടക്കാർ മരിച്ചതിൽ ഏറെയും ദേശീയപാതയിലാണ്.
വലിയ വാഹനങ്ങളെക്കാൾ കാർ, ഓട്ടോ, ബൈക്കുകൾ എന്നിവയാണ് കൂടുതലായി കാൽനടക്കാർക്ക് അപകടം വിതക്കുന്നതെന്ന് സിറ്റി പൊലീസിന്റെ കണക്കുകൾ പറയുന്നു. ഈ കാലയളവിലെ 26 കാൽനടക്കാരുടെ അപകടങ്ങൾക്ക് കാരണം കാറുകളാണ്. 11 അപകടം ഓട്ടോറിക്ഷമൂലവും. 54 ശതമാനം കാൽനടക്കാരുടെ അപകടങ്ങളും നടന്നത് പകലാണ്. കഴിഞ്ഞ രണ്ടരവർഷത്തിനിടയിൽ രാത്രി അപകടങ്ങളിൽ 48 കാൽനടക്കാരും പകൽ സമയങ്ങളിൽ 56 പേരും മരിച്ചു.
ഇതിൽ 53 പേർ ദേശീയപാതകളിൽ നടന്ന അപകടത്തിലാണ് മരിച്ചത്. ഇതിൽ 47 അപകടങ്ങൾ ഇരുചക്രവാഹനങ്ങൾമൂലമുണ്ടായതാണ്. 26 അപകടങ്ങളിൽ കാറും 11 എണ്ണത്തിൽ ഓട്ടോകളും കാരണമായി. റോഡ് സുരക്ഷക്കായി കോടികൾ മുടക്കുമ്പോഴും സുരക്ഷിതമായ കാൽനടപോലും നിരത്തിൽ സാധ്യമാകാത്ത സ്ഥിതിയാണ് ഈ കണക്കുകളിൽ വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.