തിരുവനന്തപുരം: ഹയർ സെക്കൻഡറി ഫലം വന്നപ്പോൾ ജില്ലയിൽ 73.99 ശതമാനം കുട്ടികൾ വിജയിച്ചു. കഴിഞ്ഞവർഷം 78.31 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 4.32 ശതമാനം വിജയം കുറഞ്ഞു. ഇക്കുറി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 3458 വിദ്യാർഥികളാണ്. കഴിഞ്ഞ വർഷത്തെക്കാൾ 560 കുട്ടികളുടെ വർധനയുണ്ട് ഇക്കാര്യത്തിൽ. ജില്ലയിൽ 19 കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു.
175 സ്കൂളുകളിലായി 32404 കുട്ടികൾ പരീക്ഷക്കായി രജിസ്റ്റർ ചെയ്തെങ്കിലും 31990 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
അതിൽ 23669 വിദ്യാർഥികൾ തുടർപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 175 സ്കൂളുകളിലായി 32,124 പേരാണ് വിജയിച്ചത്. ഈ വർഷം സ്പെഷൽ സ്കൂൾ ഉൾപ്പെടെ നാല് സ്കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്.
ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതിയ 38 കുട്ടികളിൽ 22 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 57. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആരുമില്ല. കഴിഞ്ഞവർഷം 36 കുട്ടികളാണ് വിജയിച്ചത്. ഓപൺ സ്കൂളിൽ പരീക്ഷ എഴുതിയ 509 കുട്ടികളിൽ 214 പേർ വിജയിച്ചു. 42 ശതമാനമാണ് വിജയം. നാലുപേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ട്. കഴിഞ്ഞവർഷം 44.10 ശതമാനം കുട്ടികളാണ് വിജയിച്ചത്. നൂറുശതമാനം വിജയം നേടിയ ജില്ലയിലെ സ്കൂളുകൾ: ജഗതി ഗവ. വി.എച്ച്.എസ്.എസ് ഫോർ ദ ഡെഫ്, നാലാഞ്ചിറ സർവോദയ വിദ്യാലയ എച്ച്.എസ്.എസ്, വഴുതക്കാട് കാർമൽ എച്ച്.എസ്.എസ്, ഇടവ ലിറ്റിൽ ഫ്ലവർ ഇ.എം. എച്ച്.എസ്.എസ്.
തിരുവനന്തപുരം: പ്ലസ് ടു ഫലം പുറത്തുവന്നപ്പോൾ ജില്ലയിൽ മുഴുവൻ മാർക്ക് നേടിയവരിൽ ഭൂരിപക്ഷവും പെൺകുട്ടികൾ. 1200ൽ 1200 മാർക്ക് നേടിയ 19 പേരിൽ 15 ഉം പെൺകുട്ടികളാണ്. നാല് ആൺകുട്ടികൾക്ക് മാത്രമാണ് പട്ടികയിൽ ഇടം നേടാനായത്. കോമേഴ്സ് വിഭാഗത്തിൽ രണ്ടുപേരും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നാലുപേരും സയൻസ് വിഭാഗത്തിൽ 13 പേരുമാണ് മുഴുവൻ മാർക്ക് നേടിയത്.
ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ 1) എൻ. അഷ്റഫുൽ ഹഖ് (ഹ്യുമാനിറ്റീസ്, ആറ്റിങ്ങല്‍ മോഡല്‍ ബോയ്സ് എച്ച്.എസ്.എസ്)
2) ബി. അഫ്സാന (സയന്‍സ്, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് നെയ്യാറ്റിന്‍കര) 3) എസ്. ഗൗരിപ്രിയ (ഹ്യുമാനിറ്റീസ്, ജി.എച്ച്.എസ്.എസ് വെഞ്ഞാറമൂട്) 4) ബി. അതുല്‍ (സയന്‍സ്, ഗവ. മോഡല്‍ എച്ച്.എസ്.എസ് വര്‍ക്കല) 5) ബി.എസ്. ഷിബിന (സയന്‍സ്, ജി.എച്ച്.എസ്.എസ്, നാവായിക്കുളം) 6) എസ്.ആര്. കൃപ (സയന്‍സ്, ജി.എച്ച്.എസ്.എസ്, ഭരതന്നൂര്‍) 7) എ.എം. ഫര്‍ഹാന (സയന്‍സ്, കുളത്തുമ്മല്‍ ജി.എച്ച്.എസ്.എസ്, കാട്ടാക്കട) 8) എസ്. ഫര്‍സാന (സയന്‍സ്, കുളത്തുമ്മല്‍ ജി.എച്ച്.എസ്.എസ്, കാട്ടാക്കട) 9) ജാന്‍സി ബി. ആനന്ദ് (കോമേഴ്സ്, ജി.വി.എച്ച്.എസ്.എസ്, വെള്ളനാട്) 10) എസ്.ആർ. സൂരജ് (സയന്‍സ്, ജി.വി.എച്ച്.എസ്.എസ്, വെള്ളനാട്) 11) എസ്. അനുപമ (സയന്‍സ്, എസ്.എസ്.വി.എച്ച്.എസ്.എസ്, ചിറയിൻകീഴ്) 12) എ.എസ്. ദൃശ്യ (സയന്‍സ്, ആര്.ആര്.വി ജി.എച്ച്.എസ്.എസ്, കിളിമാനൂര്‍) 13) റാനിയ ജാസ്മിന് (സയന്‍സ്, ആര്.ആര്.വി ജി.എച്ച്.എസ്.എസ്, കിളിമാനൂര്‍) 14) എ.ബി. ഐശ്വര്യ നായര്‍ (സയന്‍സ്, ആര്.ആര്.വി ജി.എച്ച്.എസ്.എസ്, കിളിമാനൂര്‍) 15) എസ്. അലീന ഉല്ലാസ് (സയന്‍സ്, ഇക്ബാല്‍ എച്ച്.എസ്.എസ്, പെരിങ്ങമ്മല) 16) എസ്. സഞ്ജന കൃഷ്ണ (സയന്‍സ്, ചിന്മയ എച്ച്.എസ്.എസ്, വഴുതക്കാട്) 17) ഋതിക രാജീവ് (ഹ്യുമാനിറ്റീസ്, ഗവ. എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ്, കന്യാകുളങ്ങര) 18) ഏഞ്ചലിന് മെറിയ (കോമേഴ്സ്, സെന്റ് തോമസ് എച്ച്.എസ്.എസ്, മുക്കോലയ്ക്കല്‍) 19) ഇസ്ഹാന് മുഹമ്മദ് (ഹ്യുമാനിറ്റീസ്, കെ.ടി.സി.ടി ഇ.എം.ആര് എച്ച്.എസ്.എസ്, കടുവയില്‍, കല്ലമ്പലം).
കാട്ടാക്കട: നാടും നഗരവും അരിച്ചുപെറുക്കി, ആൾക്കാർ ഉപയോഗിച്ച് പുറന്തള്ളുന്ന ആക്രിസാധനങ്ങൾ പെറുക്കി വിറ്റ കാശിൽ പഠിപ്പിച്ച കുട്ടിക്ക് പ്ലസ് ടു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. കാട്ടാക്കട കുളത്തുമ്മല്‍ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ എ.എം. ഫർഹാനയുടെ ജയം നാടിന് അഭിമാനമായി.
1200ല്‍ 1200 മാര്‍ക്ക് നേടിയാണ് തിളക്കമാർന്ന വിജയം ഫർഹാന സ്വന്തമാക്കിയത്. സ്ഥിരമായ മേല്‍വിലാസമില്ലാത്ത ഫർഹാന ഇപ്പോൾ കാട്ടാക്കട പ്ലാവൂര്‍ മേലചിറയില് സുനന്ദനിവാസിലാണ് താമസം. പിതാവ് അനസ് ആക്രിസാധനങ്ങള്‍ വിറ്റുകിട്ടുന്ന വരുമാനമാണ് ഈ കുടുംബത്തിന്റെ ആശ്രയം.
പഠനത്തിൽ മിടുക്കിയായ ഫർഹാന സ്കൂളിലെ പാഠങ്ങള്‍ അന്നന്ന് പഠിച്ചാണ് ഉയര്‍ന്നമാര്‍ക്ക് നേടിയത്. പഠനത്തിന് സ്കൂളിലെ അധ്യാപകരുടെ എല്ലാ പിന്തുണയും ഉണ്ടായിരുെന്നന്ന് ഫര്‍ഹാന പറയുന്നു. മറ്റു വിദ്യാർഥികൾ പ്രത്യേകം ട്യൂഷന് പോകുമ്പോൾ തനിക്ക് സര്‍ക്കാര്‍ സ്കൂളിലെ സൗകര്യങ്ങളും വീട്ടിലെ പരിമിതമായ സൗകര്യങ്ങളും മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫർഹാന പറഞ്ഞു.
ഡോക്ടറാകണമെന്നാണ് മോഹം. അതിനുവേണ്ടി മത്സരപരീക്ഷകളില്‍ പങ്കെടുക്കാന്‍ തയാറെടുപ്പുകള്‍ക്കായി പരിശീലനകേന്ദ്രങ്ങളിലെത്താനും ആഗ്രഹമുണ്ട്. എന്നാൽ കുടുംബത്തിന്റെ സാമ്പത്തികശേഷി അതിന് തടസ്സമാകുമെന്ന പരിഭവവും ഫർഹാന പങ്കുവെക്കുന്നു.
കുളത്തുമ്മല്‍, വെള്ളനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ നാലുപേര്‍ക്ക് എല്ലാ വിഷയത്തിനും മുഴുവൻ മാർക്കും കിട്ടി
കാട്ടാക്കട: പ്ലസ് ടു പരീക്ഷയിൽ ഗ്രാമീണ മേഖലയിലെ സ്കൂളുകൾക്ക് തിളക്കമാര്‍ന്ന വിജയം. കുളത്തുമ്മല്‍, വെള്ളനാട് സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളുകളില്‍ നിന്നായി നാലുപേര്‍ക്ക് എല്ലാ വിഷയത്തിനും മുഴുവൻ മാർക്ക് കിട്ടി. കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർഥികൾ സയൻസിൽ മുഴുവൻ മാർക്കും നേടി.
കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ സയൻസിലും കോമേഴ്സിലുമായി പരീക്ഷയെഴുതിയ 195ൽ 179 പേർ വിജയിച്ചു.
53 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വെള്ളനാട് സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളില്‍ 322പേര് പരീക്ഷ എഴുതിയതിൽ 266 പേരും വിജയിച്ചു. രണ്ട് വിദ്യാർഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാർക്ക് കിട്ടി. 50 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വി.എച്ച്.എസ്.സിയിൽ 86.3ശതമാനം വിജയം കരസ്ഥമാക്കി.
കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ്, കോമേഴ്സ് വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ 125 വിദ്യാർഥികളിൽ 84 പേർ വിജയിച്ചു. ഒരാൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായി.
വി.എച്ച്.എസ്.സിയിൽ 91 പേർ പരീക്ഷയെഴുതിയതിൽ 65 പേർ വിജയിച്ചു.
ആര്യനാട് സര്‍ക്കാർ ഹയര്‍ സെക്കൻഡറി സ്കൂളില്‍ 196 പേര് പരീക്ഷ എഴുതി166 പേര് വിജയികളായി. 28 വിദ്യാർഥികള്‍ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്.
കാട്ടാക്കട പി.ആർ. വില്യം ഹയർ സെക്കൻഡറി സ്കൂളിൽ സയൻസിലും ഹ്യുമാനിറ്റീസിലുമായി പരീക്ഷയെഴുതിയ 130 വിദ്യാർഥികളിൽ 108 പേർ വിജയിച്ചു. 20 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്.
നെയ്യാർഡാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സയൻസിലും കോമേഴ്സിലുമായി പരീക്ഷയെഴുതിയ 192 വിദ്യാർഥികളിൽ 116 പേർ വിജയിച്ചു. 17 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.