തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഷബീറിനെയാണ് സസ്പെൻഡ് ചെയ്തത്. മുമ്പ് തുമ്പ സ്റ്റേഷനിലായിരുന്നു ഇയാൾ. അവിടെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് 2000 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിരുന്നു. അന്ന് തന്നെ വിഷയം പരാതിയായി എത്തിയതിന് പിന്നാലെ ഷബീറിനെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.
എന്നാൽ ഷബീർ തന്റെ ക്രിമിനൽ ബന്ധം തുടർന്നു. ഇത് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതി കൂടിയായ ഷബീറിനെതിരെ കെ-റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും കേസുണ്ട്. അന്നും ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.