തിരുവനന്തപുരം: ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് പൊലീസുകാർ മാസ്ക്കില്ലാതെ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോടും സമ്പർക്കമില്ലാതെ വേണ്ടത്ര അകലം പാലിച്ചാകും അവർ ഇരുന്നതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഡി.ജി.പി ഉൾെപ്പടെ പൊലീസുകാർ മാസ്ക്കില്ലാതെ ചടങ്ങിൽ പങ്കെടുത്തതിെൻറ ചിത്രം സഹിതം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഏറെ ചർച്ചയായി.
ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. താൻ നിങ്ങളോട് സംസാരിക്കുന്നത് മാസ്ക്കില്ലാതെയാണല്ലോ. അങ്ങനെ സംസാരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്. താനിവിടെ തനിച്ചിരിക്കുകയാണ്. അതുകൊണ്ട് മാത്രമാണ്. മറ്റാരുമായും ഇപ്പോ സമ്പർക്കം ഉണ്ടാകുന്നില്ല. തെൻറ വീട്ടിലെ മുറിയിലിരുന്നാണ് സംസാരിക്കുന്നത്.
അതുപോലെ അവിടെ സംസാരിച്ച ഡി.ജി.പി അടക്കമുള്ളവർ മറ്റുള്ളവരുമായി ഇടപെടാതെ അകലം പാലിച്ചാണ് സംസാരിച്ചത്. അതിെൻറ ഭാഗമായിട്ടാകാം മാസ്ക് ധരിക്കാത്തത്. അദ്ദേഹത്തെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും നിരന്തരം മാസ്ക് ഇട്ടുകൊണ്ട് കാണുന്നതാണല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.